ദോഹ:(gcc.truevisionnews.com)യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയാണ് ദോഹ മെട്രോ നൽകുന്നത്.
ഇന്നുമുതല്‍ ഡിസംബര്‍ പതിനഞ്ച് വരെ ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യ യാത്ര ലഭിക്കുക.
സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് കാര്‍ഡുകള്‍ക്ക് ഓഫര്‍ ബാധകമാണ്. എന്നാല്‍ വീക്കിലി മന്ത്ലി കാര്‍ഡുകള്‍ക്ക് ഈ സൗജന്യ യാത്ര ലഭിക്കില്ല.
ഖത്തർ റൈലിനു കീഴിലുള്ള ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്യാംപെയ്ൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാര്‍ഡില്‍ ലഭ്യമാകും.
എന്നാൽ ഈ സൗജന്യയാത്ര മൂന്ന് മാസത്തിനിടയില്‍ ഉപയോഗപ്പെടുത്തിയിരിക്കണം. പ്രൊമോഷന്‍ അവസാനിച്ച് ഒരുമാസത്തിനകം ഓഫര്‍ വാലിഡേറ്റ് ചെയ്യണം എന്നും നിബന്ധനയുണ്ട്.
ഖത്തര്‍ റെയില്‍ ആപ്ലിക്കേഷനിലോ, വെബ്സൈറ്റിലോ നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത് കാര്‍ഡ് നമ്പര്‍ നല്‍കിയാലും ഈ ഓഫർ ലഭിക്കും.
സർവീസ് ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാക്കിയ മെട്രോ വികസന വഴിയിലാണ്.
#New #offer #passengers #Doha #Metro #five #days #free #travel #register #travel #card