---
title: "#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം "
english_title: "#youngwoman #met #tragicend #falling #balcony #thirtyeight #storey #building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235941/youngwoman-met-tragicend-falling-balcony-thirtyeight-storey-building"
published_at: "2024-09-16T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7fe51c570e_tyt.jpg"
keywords: []
---

# #death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ദുബൈ: [** ദുബൈയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതിക്ക് ദാദുണാന്ത്യം. തിങ്കളാഴ്ച അതിരാവിലെ ശൈഖ് സായിദ് റോഡിലാണ് സംഭവം ഉണ്ടായത്.

## Article Content

**ദുബൈ: [** ദുബൈയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതിക്ക് ദാദുണാന്ത്യം. തിങ്കളാഴ്ച അതിരാവിലെ ശൈഖ് സായിദ് റോഡിലാണ് സംഭവം ഉണ്ടായത്.

യുവതി താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ആര്‍ടിഎ കാര്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് മൃതദേഹം രാവിലെ 5 മണിയോടെ കണ്ടെത്തിയത്.

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല.

സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും പാരാമെഡിക്കല്‍ സംഘവും വേണ്ട നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235941/youngwoman-met-tragicend-falling-balcony-thirtyeight-storey-building)