ദോഹ:(gcc.truevisionnews.com)പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേശീയ സൈബർ സുരക്ഷാ ഏജൻസിയാണ് ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ചത്.
ചടങ്ങിൽ നിരവധി മന്ത്രിമാരും വിവിധ മേഖലകളിലെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരുടെയും പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇന്‍റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ ഗ്ലോബൽ സൈബർ സുരക്ഷാ ഇൻഡക്സിൽ ഖത്തറിനെ മാതൃകാ രാജ്യങ്ങളുടെ പട്ടികയിൽ തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിക്കുന്നത്.
#Qatar #Announces #National #Cyber #Security #Policy