#Gold | യുഎഇയിൽ സ്വർണ വിലയിൽ വീണ്ടും കുതിപ്പ്

#Gold | യുഎഇയിൽ സ്വർണ വിലയിൽ വീണ്ടും കുതിപ്പ്
Sep 21, 2024 11:55 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) അമേരിക്കയിലെ ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെ സ്വർണം മുന്നേറ്റം തുടരുന്നു. ഇന്നലെ സ്വർണ വിപണി ഇതുവരെ കാണാത്ത വിലക്കയറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.

24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി.ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്ചകളായി 300 ദിർഹത്തിന് മുകളിലാണ് വില.

മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ).

22 കാരറ്റ് സ്വർണവും ഗ്രാമിന് 300 കടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. 21 കാരറ്റിന് 281.5 ദിർഹവും 18 കാരറ്റിന് 241.25 ദിർഹവുമാണ് ഇന്നലത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളറിൽ മുടക്കേണ്ട നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ പണമിറക്കിയതാണ് വില വർധനയ്ക്കു കാരണം.

ചൈന, യുഎസ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖല മാന്ദ്യം നേരിടുന്നതും മധ്യപൗരസ്ത്യ രാജ്യങ്ങളിലെ യുദ്ധഭീഷണിയും സ്വർണത്തിന്റെ വിപണി മൂല്യം വർധിപ്പിച്ചു.

#Gold #prices #prise #again #UAE #AED #314 #per #gram

Next TV

Related Stories
#schoolcanteen | ഭക്ഷണത്തിന് നിലവാരം നിർബന്ധം; സ്കൂൾ കന്റീനുകൾക്ക് കർശന നിർദേശങ്ങളുമായി ദുബായ്

Sep 21, 2024 04:56 PM

#schoolcanteen | ഭക്ഷണത്തിന് നിലവാരം നിർബന്ധം; സ്കൂൾ കന്റീനുകൾക്ക് കർശന നിർദേശങ്ങളുമായി ദുബായ്

കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിൽ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം നിർബന്ധമായും പാലിക്കണം....

Read More >>
#SaudiNationalDay | സൗദി ദേശീയ ദിനാആഘോഷം;  16 ലധികം പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി

Sep 21, 2024 04:45 PM

#SaudiNationalDay | സൗദി ദേശീയ ദിനാആഘോഷം; 16 ലധികം പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി

'സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും ഐക്യത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ദേശീയ...

Read More >>
 #visa | സഞ്ചാരികൾക്ക് പത്ത്  ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ

Sep 21, 2024 04:39 PM

#visa | സഞ്ചാരികൾക്ക് പത്ത് ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ

വിനോദസഞ്ചാര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് സൗജന്യ വീസ ലഭിക്കുക....

Read More >>
#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

Sep 21, 2024 02:42 PM

#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

ആദ്യ 7 മാസത്തിൽ 23 ലക്ഷം സഞ്ചാരികളാണ് ഒമാൻ സന്ദർശിച്ചത്.മുൻവർഷത്തെ അപേക്ഷിച്ചു 2.4%...

Read More >>
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Sep 21, 2024 02:41 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ.എം.സി.സി പ്രവർത്തകർ...

Read More >>
#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും

Sep 21, 2024 02:35 PM

#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും

സെപ്റ്റംബർ 22ന് രാവിലെ എട്ട് മണിമുതൽ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ് ഫോം വഴിയാണ് അടുത്തവർഷത്തെ ഹജ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ...

Read More >>
Top Stories