#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും

#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും
Sep 21, 2024 02:35 PM | By ADITHYA. NP

ദോഹ :(gcc.truevisionnews.com) അടുത്ത വർഷത്തെ ഹജ്ജിനായി ഖത്തറിൽ നിന്നും യാത്ര തിരിക്കുന്നവർക്കുള്ള റജിസ്ട്രേഷന് നാളെ മുതൽ തുടക്കമാവുമെന്ന് ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ ഹജ് ഉംറ വിഭാഗം ഡയറക്ടർ അലി ബിൻ സുൽതാൻ അൽ മിസിഫ്രി അറിയിച്ചു.

സെപ്റ്റംബർ 22ന് രാവിലെ എട്ട് മണിമുതൽ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ് ഫോം വഴിയാണ് അടുത്തവർഷത്തെ ഹജ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്.

സ്വദേശികൾക്ക് പുറമെ, 45 വയസ്സ് കഴിഞ്ഞവരും 15 വർഷത്തിലേറെ ഖത്തറിൽ പ്രവാസികളുമായവർക്കും ഹജ്ജിനായി അപേക്ഷിക്കാം.

സ്വദേശികൾക്ക് 18 വയസ്സാണ് ഹജ്ജ് അപേക്ഷക്കുള്ള ചുരുങ്ങിയ പ്രായം. ഇവര്‍ക്ക് മൂന്ന് പേരെ കൂടെക്കൂട്ടാനും അവസരമുണ്ട്. ഖത്തറിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് പോകുന്ന ഇതര ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും 45 വയസ്സും 15 വർഷ​ താമസവുമെന്ന നിർദേശം ബാധകമാണ്.

ഇവർക്ക് ഒരാളെ കൂടെ കൊണ്ടുപോകാനും റജിസ്റ്റർ ചെയ്യാം. ഖത്തറില്‍ നിന്നും ഇത്തവണ 4400 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

റജിസ്ട്രേഷൻ നടപടികൾ എന്ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

#Registration #Haj #pilgrims #Qatar #start #tomorrow

Next TV

Related Stories
സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

Apr 4, 2025 02:33 PM

സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം....

Read More >>
 കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

Apr 4, 2025 02:30 PM

കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ...

Read More >>
രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

Apr 4, 2025 01:27 PM

രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന്...

Read More >>
പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

Apr 4, 2025 11:51 AM

പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​സ​ഫ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്...

Read More >>
ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

Apr 4, 2025 11:35 AM

ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റി. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും...

Read More >>
പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

Apr 4, 2025 07:51 AM

പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍...

Read More >>
Top Stories