---
title: "#Passportservices | അറിയിപ്പുമായി ഇന്ത്യൻ എംബസി; പാസ്പോർട്ട് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും"
english_title: "#Indian #Embassy #notification #Passport #services #will #disrupted #today #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237125/indian-embassy-notification-passport-services-will-disrupted-today-tomorrow"
published_at: "2024-09-21T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eeea16b1563_passport.jpg"
keywords: []
---

# #Passportservices | അറിയിപ്പുമായി ഇന്ത്യൻ എംബസി; പാസ്പോർട്ട് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും

> **Lead Summary:** **ദോഹ :[ **‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാ​ങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്​പോർട്ട് സേവനം സെപ്റ്റംബർ 22 വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

## Article Content

**ദോഹ :[ **‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാ​ങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്​പോർട്ട് സേവനം സെപ്റ്റംബർ 22 വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്നലെ (വെള്ളി) വൈകുന്നേരം 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ പുലർച്ചെ 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വ​രെയാണ് വെബ്സൈറ്റ് സർവീസ് കാരണം പാസ്പോർട്ട് സേവനങ്ങൾ മുടങ്ങുക.

ഇക്കാലയളവിൽ പാസ്​പോർട്ട്, തത്കാൽ പാസ്​പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ മുതൽ പതിവ് പോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോൺസുലാർ, വീസ സേവനങ്ങൾ പതിവ് പോലെ തന്നെ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237125/indian-embassy-notification-passport-services-will-disrupted-today-tomorrow)