#Amnesty | പൊതുമാപ്പ് നടപടികൾ വിജയകരമായി പൂർത്തിയാക്കി;പൊതുമാപ്പ് ലഭിച്ചവർ 27,173

#Amnesty  | പൊതുമാപ്പ്  നടപടികൾ വിജയകരമായി പൂർത്തിയാക്കി;പൊതുമാപ്പ് ലഭിച്ചവർ 27,173
Sep 25, 2024 01:02 PM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

ഇതിൽ 19,772 അപേക്ഷകർ താമസം നിയമവിധേയമാക്കിയപ്പോൾ 7,401 പേർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് വിതരണം ചെയ്തു. ഈ മാസം ഒന്നു മുതൽ ദുബായിലെ 86 ആമർ സെന്ററുകൾ മുഖേന ലഭിച്ച അപേക്ഷകളിലാണ് നടപടി പൂർത്തിയാക്കിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.

പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി തുടരുകയാണ്. റസിഡൻസ് പെർമിറ്റ് പുതുക്കൽ, സ്റ്റേറ്റസ് ക്രമീകരിക്കൽ, എക്സിറ്റ് പെർമിറ്റ് നൽകൽ, നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകിവരുന്നു.

അപേക്ഷകരെ സഹായിക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ആമർ സെന്ററുകൾ മുഖേനയോ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലൂടെയോ എത്തുന്ന അപേക്ഷകർക്ക് പൂർണ പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തുമാനവിക മൂല്യങ്ങളെയാണ് പൊതുമാപ്പ് പദ്ധതി പ്രതിഫലിപ്പിക്കുതെന്നും നിയമലംഘകർക്ക് ശിക്ഷ കൂടാതെ പദവി ശരിയാക്കി രാജ്യത്ത് തുടരാനോ സ്വന്തം രാജ്യത്തേക്കു മടങ്ങാനോ അവസരം നൽകുന്നതാണ് ഇതിൽ പ്രധാനമെന്നും പറഞ്ഞു.

ഇതേസമയം സെപ്റ്റംബർ ഒന്നിനു ശേഷം വീസാ കാലാവധി കഴിഞ്ഞവർ, ഒളിച്ചോടിയവർ, ജിസിസി രാജ്യങ്ങൾ നാടുകടത്താൻ വിധിക്കപ്പെട്ടവർ എന്നിവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

#Amnesty #proceedings #successfully #completed #27,173 #granted #amnesty

Next TV

Related Stories
#trafficviolations | ഗതാഗത നിയമലംഘനം തടയാൻ പുതിയ സംവിധാനവുമായി അജ്മാൻ

Sep 25, 2024 05:21 PM

#trafficviolations | ഗതാഗത നിയമലംഘനം തടയാൻ പുതിയ സംവിധാനവുമായി അജ്മാൻ

ഡ്രൈവിങ്ങിനിടെ ഫോണോ ശ്രദ്ധ വ്യതിചലിക്കുന്ന മറ്റെന്തെങ്കിലും ഉപകരണമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല്...

Read More >>
 #visa | ഖത്തർ പൗരന്മാർക്ക്  ഇനി മുതൽ അമേരിക്കയിൽ വിസ  ഇല്ലാതെ സന്ദർശിക്കാം

Sep 25, 2024 05:09 PM

#visa | ഖത്തർ പൗരന്മാർക്ക് ഇനി മുതൽ അമേരിക്കയിൽ വിസ ഇല്ലാതെ സന്ദർശിക്കാം

ഇതോടെ വീസയില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ...

Read More >>
Kiavehicles | 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം

Sep 25, 2024 04:09 PM

Kiavehicles | 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം

2010 മുതൽ 2015 വരെയുള്ള ഒപ്റ്റിമ, സോൾ, സോറന്റോ, സെറാറ്റോ, സ്പോർട്ടേജ് എന്നീ മോഡലുകളാണ്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു

Sep 25, 2024 03:58 PM

#death | ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു

ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു...

Read More >>
#Hajj | ഹജ്ജ്; സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

Sep 25, 2024 03:02 PM

#Hajj | ഹജ്ജ്; സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

65 വയസ്സിനു മുകളിലുള്ളവർക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം...

Read More >>
#killed| കർത്തവ്യനിർവഹണത്തിനിടെ അപകടം; യുഎഇയിൽ നാല് സൈനികർ മരിച്ചു, ഒന്‍പത് പേർക്ക് പരുക്ക്

Sep 25, 2024 02:51 PM

#killed| കർത്തവ്യനിർവഹണത്തിനിടെ അപകടം; യുഎഇയിൽ നാല് സൈനികർ മരിച്ചു, ഒന്‍പത് പേർക്ക് പരുക്ക്

ധീര സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും...

Read More >>
Top Stories