#foodsaftey | അബുദാബിയിൽ ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവ്

 #foodsaftey | അബുദാബിയിൽ ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവ്
Oct 3, 2024 03:24 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) ആരോഗ്യ-സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നഗരത്തിലെ ഒരു ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

അൽ റീം ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഹിറ്റ് ബർഗർ കഫ്റ്റീരിയയ്ക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അഡ്മിനിസ്ട്രേറ്റീവാണ് ക്ലോഷർ നോട്ടീസ് നൽകിയത്.

ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യത്തിന് ഭീഷണി എന്നീ നിയമലംഘനങ്ങളാണ് റസ്റ്ററന്‍റ് ഉടമ നടത്തിയത്.

സമീപകാല ഭക്ഷ്യ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനത്തിന്‍റെ പരാജയവുമാണ് അടച്ചുപൂട്ടലിന് കാരണമായത്.

കഫറ്റീരിയയ്ക്ക് മുൻപ് മൂന്ന് നിയമലംഘനങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന രീതികളെക്കുറിച്ചുമുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കുകയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ നിറവേറ്റുകയും ചെയ്താല്‍ റസ്റ്ററന്‍റ് വീണ്ടും തുറക്കാവുന്നതാണ്.

#Burger #restaurant #ordered #close #Abu #Dhabi

Next TV

Related Stories
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories










News Roundup






//Truevisionall