#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ
Oct 6, 2024 11:29 AM | By VIPIN P V

അബുദാബി: (gcc.truevisionnews.com) ഗാർഹിക പീഡനം തടയുന്നതിനും ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് ഗാർഹിക നിയമം കർശനമാക്കി യുഎഇ.

പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്നവർക്കും പീഡനം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കും 6 മാസം തടവും അര ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

പ്രായപൂർത്തിയാകാത്തവർ, ഗർഭിണികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്ന കേസുകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നേരിടേണ്ടിവരും.

ഗാർഹിക പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും.

ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക ഉപദ്രവങ്ങൾ ഉൾപ്പെടെ വിവിധ തരം ദുരുപയോഗത്തിനു കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഇരയെ സമീപിക്കുന്നതിൽ നിന്നും സ്വത്ത് നശിപ്പിക്കുന്നതിൽനിന്നും പ്രതികളെ തടയുക, വീട്ടിൽനിന്ന് പ്രതിയെ നീക്കുക തുടങ്ങിയ നടപടികൾക്ക് വേഗം കൂട്ടും.

ഇരകളുടെ സംരക്ഷണ ഉത്തരവ് ഉടൻ നടപ്പാക്കും. സംഭവം റിപ്പോർട്ട് ചെയ്യാൻ ഇരകൾക്കും അവകാശമുണ്ട്. ഗാർഹിക പീഡനത്തെക്കുറിച്ച് അറിവുലഭിച്ച മറ്റു സേവന ദാതാക്കളും പരാതിപ്പെടണമെന്നും ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങൾ, ആരോഗ്യ സേവന ദാതാക്കൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ തുടങ്ങി എല്ലാവരോടും ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ കുടുംബ ശാക്തീകരണത്തിൽ പ്രധാന ചുവടുവയ്പാണ് നടത്തുന്നത്.

ഇരകൾക്കു അഭയ കേന്ദ്രവും പുനരധിവാസവും ഊർജിതമാക്കാനും നിർദേശമുണ്ട്. സുരക്ഷിതമായ പാർപ്പിടം മാത്രമല്ല ആരോഗ്യ, മാനസിക സേവനങ്ങളും നൽകണം. അഭയം തേടുന്നവരെ 24 മണിക്കൂറിനകം അഭയകേന്ദ്രങ്ങളിൽ എത്തിക്കണം.

പ്രോസിക്യൂഷന് മുൻപുള്ള അന്വേഷണങ്ങളിൽ ഇരകളെ ഒരു സ്പെഷലിസ്റ്റ് സൈക്കോളജിക്കൽ തെറപ്പിസ്റ്റിനൊപ്പം വിടണമെന്ന നിബന്ധനയുമുണ്ട്. ഗാർഹിക പീഡനവും ദുരുപയോഗവും നേരിട്ട കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് കർശന വ്യവസ്ഥയുണ്ട്.

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം സാധ്യമാകൂ.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 73.6 കോടി സ്ത്രീകളിൽ മൂന്നിൽ ഒരാൾ, ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരിക/ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായവരാണ്.

#Domesticviolence #UAE #tightens #law #ensure #protection #victims #families

Next TV

Related Stories
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
Top Stories










News Roundup