#drughunt | ബഹ്‌റൈനിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ

#drughunt | ബഹ്‌റൈനിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ
Oct 9, 2024 08:53 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്‌റൈനിൽ 131000 ലഹരി ഗുളികകൾ പിടികൂടി. ലെബനാനിൽനിന്ന് എയർ കാർഗോ വഴി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച് ലഹരി ഗുളികകളാണ് ആൻറിനാർക്കോട്ടിക്‌സ് സംഘം പിടികൂടിയത്.

വൻ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിൽനിന്നാണ് കഴിഞ്ഞ ദിവസം ലഹരി ഗുളികകൾ പിടികൂടിയത്. 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകളാണ് ഇവരിൽനിന്ന് പിടികൂടിയത്.

മെറ്റൽ പൈപ്പുകൾക്കുള്ളിലാക്കി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നിന്റെ മൂല്യം ഏകദേശം 14 കോടി ഇന്ത്യൻ രൂപയ്ക്കും മുകളിലാണ്.

ബഹ്‌റൈൻ എയർ കാർഗോ പോർട്ട് വഴിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ ലഹരി മാഫിയ പദ്ധതിയിട്ടത്. എന്നാൽ കൃത്യമായ പദ്ധതിയോടെ കെണിയൊരുക്കി കാത്തിരുന്ന ബഹ്‌റൈൻ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ലഹരി സംഘത്തിന്റെ സകല പദ്ധതിയും പൊളിച്ചടുക്കുകയായിരുന്നു.

ബഹ്‌റൈൻ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റും എയർ കാർഗോ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അഫയേഴ്‌സുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ലഹരിക്കടത്ത് സംഘത്തിന് പിടിവീണത്.

ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കള്ളക്കടത്തുകാർക്കായി ബഹ്‌റൈൻ വല വിരിച്ചത്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 38കാരിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലെബനാനിൽ നിന്നാണ് ലഹരി ഗുളികകൾ കയറ്റുമതി ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

#Massive #drughunt #Bahrain #Captagontablets #worth #seized

Next TV

Related Stories
സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

Apr 4, 2025 02:33 PM

സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം....

Read More >>
 കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

Apr 4, 2025 02:30 PM

കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ...

Read More >>
രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

Apr 4, 2025 01:27 PM

രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന്...

Read More >>
പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

Apr 4, 2025 11:51 AM

പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​സ​ഫ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്...

Read More >>
ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

Apr 4, 2025 11:35 AM

ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റി. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും...

Read More >>
പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

Apr 4, 2025 07:51 AM

പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍...

Read More >>
Top Stories