#Rain | അവധി, ഒമാനിൽ മഴ മുന്നറിയിപ്പ്; പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

#Rain | അവധി, ഒമാനിൽ മഴ മുന്നറിയിപ്പ്; പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
Oct 14, 2024 08:46 PM | By Athira V

മസ്കറ്റ്: ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഒക്ടോബർ 15 ചൊവ്വാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പൊതു,സ്വകാര്യ സർവ്വകലാശാലകളിലും കോളേജുകളിലും അധ്യയനം നിർത്തിവച്ചതായി ഒമാൻ ഉന്നത വിദ്യാഭ്യാസ,ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെൻററില്‍ നിന്ന് ലഭിച്ച റിപ്പോർട്ടുകളെത്തുടർന്ന് ഒക്ടോബർ 15 ചൊവ്വാഴ്ച ജോലിയും പഠനവും താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഒമാൻ മസ്‌കറ്റ് ഉൾപ്പെടെയുള്ള ചില ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ ജോലികൾ 15 ന് നിർത്തിവെക്കും. മസ്‌കറ്റ്, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ എന്നിവിടങ്ങളിലെ പൊതു-സ്വകാര്യ മേഖലകളാണ് പ്രവർത്തനം നിർത്തിവെക്കുക.

മസ്‌കറ്റ്, വടക്കൻ അൽ ഷർഖിയ, തെക്കൻ അൽ ഷർഖിയ തെക്കൻ അൽ ബത്തിന, വടക്കൻ അൽ ബത്തിന അൽ ബുറൈമി, അൽ ദഖിലിയ, അൽ ദാഹിറ എന്നി ഗവര്ണറേറ്റുകളെയാണ് കാലാവസ്ഥ ബാധിക്കുക.

30 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. മഴ മൂലം വാദികള്‍ നിറഞ്ഞൊഴുകും.

കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാന്‍ കടല്‍ത്തീരത്ത് തിരമാലകള്‍ 1.5 മുതല്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

#holiday #rain #warning #Oman #Holiday #declared #public #private #schools

Next TV

Related Stories
കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

Apr 20, 2025 10:04 PM

കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം....

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

Apr 20, 2025 08:14 PM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി ഭാരവാഹികളായ ബഷീർ മുന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ നേതൃത്വം...

Read More >>
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
Top Stories