---
title: "#death | ഹൃദയാഘാതം:  മലയാളി യുവാവ് ദുബായിൽ അന്തരിച്ചു"
english_title: "#Heart #attack #Malayali #youth #died #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242953/heart-attack-malayali-youth-died-dubai-new"
published_at: "2024-10-16T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f69f82c0c7_death.jpg"
keywords: []
---

# #death | ഹൃദയാഘാതം:  മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

> **Lead Summary:** **ദുബായ് : ** മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബായിൽ അന്തരിച്ചു.

## Article Content

**ദുബായ് : ** മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബായിൽ അന്തരിച്ചു.

കോട്ടയം കീഴുക്കുന്ന് സ്വദേശി ടി.പി. ജോർജിന്‍റെ മകൻ ആഷിൻ ടി. ജോർജാ (31)ണ് മരിച്ചത്. ‍

ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ശിൽപ (സ്റ്റാഫ് നഴ്‌സ്‌, ഇന്ത്യൻ മിലിട്ടറി).

നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242953/heart-attack-malayali-youth-died-dubai-new)