#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം
Oct 17, 2024 08:43 PM | By VIPIN P V

റിയാദ് : (gcc.truevisionnews.com) സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ.

അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ് മൂടൽ മഞ്ഞ് രൂപപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

അൽ ജൗഫ്, വടക്കൻ പ്രദേശങ്ങളുടെ അതിർത്തികൾ, ഹായിൽ, ഖസിം, മദീന എന്നിവിടങ്ങളിൽ ഇടിമിന്നലിന്‍റെ അകടമ്പടിയോടെ പൊടിശല്യമുയർത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്.

കിഴക്കൻ പ്രവിശ്യയിൽ മൂടൽ മഞ്ഞ് കാഴ്ച മറച്ചതിനാൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. വരും ദിവസങ്ങളിൽ അർധ രാത്രി മുതൽ പുലർച്ചെ വരെ മൂടൽ മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്.

ജുബൈൽ - ദമാം ഹൈവേയിൽ സെക്കന്‍റ് ഇൻഡ്രസ്ട്രിയിൽ ഏരിയയിലേക്ക് കയറാനുള്ള വളവിൽ റോഡിലെ കാഴ്ച മറച്ച കനത്ത മൂടൽ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്.

സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്‍റെയും മൂടൽ മഞ്ഞിന്‍റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവർ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ പറയപ്പെടുന്നു.

കിഴക്കൻ മേഖലയിൽ ദീർഘദൂര, പ്രധാന ഹൈവേകളിലൊക്കെ ഈ ദിവസങ്ങളിൽ വ്യാപകമായി മൂടൽ മഞ്ഞ് രൂപപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്ത്താനി അറിയിച്ചു.

അർധരാത്രി മുതൽ പ്രഭാതം വരെയാണ് മൂടൽ മഞ്ഞ് വ്യാപിക്കുന്നതെന്നും ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

#Fog #Saudi #Vehiclescollided #alert

Next TV

Related Stories
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Oct 17, 2024 02:37 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി...

Read More >>
#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 17, 2024 01:26 PM

#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
#workshops | അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

Oct 17, 2024 11:40 AM

#workshops | അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും...

Read More >>
#DEATH | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 16, 2024 08:10 PM

#DEATH | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

മക്കൾ:ജെറോം, ജോനാസ്, ജോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ...

Read More >>
#currencycrisis | നാണയ പ്രതിസന്ധി; പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് നടപ്പാക്കാൻ ബഹ്റൈൻ

Oct 16, 2024 07:36 PM

#currencycrisis | നാണയ പ്രതിസന്ധി; പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് നടപ്പാക്കാൻ ബഹ്റൈൻ

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ എല്ലാവര്‍ക്കും എവിടെ വച്ചും പേയ്‌മെന്‍റ്...

Read More >>
Top Stories