#mobilestrokeunit | മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ച് സൗദി

#mobilestrokeunit | മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ച് സൗദി
Oct 24, 2024 07:20 AM | By ADITHYA. NP

റിയാദ് :(gcc.truevisionnews.com) സൗദിയിൽ പക്ഷാഘാത രോഗികൾക്കായ് മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഇത്തരത്തിൽ ചികിത്സാ യൂണിറ്റ് സംവിധാനം ഒരുക്കുന്നത്.

റിയാദിൽ നടക്കുന്ന ഗ്ലോബൽ ഹെൽത്ത് ഫോറത്തിലൂടെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് പുതിയ സംരംഭം അവതരിപ്പിച്ചത്.

സൗദിക്ക് പുറമേ നോർത്ത് ആഫ്രിക്കയിലും മൊബൈൽ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കും.അത്യാഹിത വിഭാഗങ്ങളിൽ ലഭ്യമായ എല്ലാ ചികിത്സാ സംവിധാനങ്ങളൊടുകൂടിയതാണ് മൊബൈൽ സ്ട്രോക്ക് യൂണിറ്റ്.

മൊബൈൽ യൂണിറ്റിൽ തന്നെ ബ്രെയിൻ ഇമേജിങ് നടത്തുകയും സ്ട്രോക്കിന്റെ തരം നിർണ്ണയിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നു.

ഇത് പക്ഷാഘാത ഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ രോഗിയെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനൊപ്പം രോഗിയുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് ആശുപത്രിയിലെ ന്യൂറോളജി ആൻഡ് സ്ട്രോക്ക് കൺസൾട്ടന്റായ ഡോ. ഫഹദ് അൽ-അജ്ലാൻ വിശദീകരിച്ചു.

സ്ട്രോക്ക് ചികിത്സിക്കാൻ ആവശ്യമായ സമയം കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്, ഡോ. അൽ അജ്ലാൻ ചൂണ്ടിക്കാട്ടി.

ഓരോ മിനിറ്റ് കഴിയുമ്പോൾ ഒരു സ്ട്രോക്ക് രോഗിക്ക് ഏകദേശം രണ്ട് ദശലക്ഷം നാഡീകോശങ്ങൾ നഷ്ടപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സ്ട്രോക്ക് രോഗികൾക്കുള്ള ചികിത്സാ സമയം ഏകദേശം 30 മിനിറ്റ് കുറയ്ക്കാൻ യൂണിറ്റ് സഹായിക്കുന്നു. അതായത് 60 ദശലക്ഷം നാഡീകോശങ്ങളെ സംരക്ഷിക്കുന്നു.

സ്ട്രോക്കുകൾ നിർണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് നൂതന ഉപകരണങ്ങൾ യൂണിറ്റിലുണ്ടെന്ന് ഡോ. അൽ-അജ്ലാൻ പറഞ്ഞു.

കൂടാതെ രോഗിയെ പരിശോധിക്കുന്നതിനും ഏതാനും മിനിറ്റുകൾക്കുള്ളിൽ എക്സ്റേകൾ, വിശകലനങ്ങൾ എന്നിവയ്ക്ക് സഹായിക്കുന്ന വിപുലമായ ടെലിമെഡിസിൻ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

#Saudi #launches #mobilestrokeunit

Next TV

Related Stories
#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി  യുവതി മരിച്ചു

Oct 24, 2024 01:36 PM

#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി യുവതി മരിച്ചു

പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ...

Read More >>
#DrainageCleaning  | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

Oct 24, 2024 10:57 AM

#DrainageCleaning | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം...

Read More >>
#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

Oct 24, 2024 09:40 AM

#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്. ഭാ​ര്യ: മു​സൈ​ബ. മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ...

Read More >>
#Weather | കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Oct 23, 2024 10:46 PM

#Weather | കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

സഹായം ആവശ്യമുള്ളവര്‍ക്ക് 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കാമെന്നും അറിയിപ്പു...

Read More >>
#foreigntrucks | സൗദിയിൽ പെർമിറ്റില്ലാത്ത വിദേശ ട്രക്കുകൾ ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം

Oct 23, 2024 09:08 PM

#foreigntrucks | സൗദിയിൽ പെർമിറ്റില്ലാത്ത വിദേശ ട്രക്കുകൾ ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം

സൗദിയിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനം സജ്ജമാക്കാൻ മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ടെന്നും...

Read More >>
#GarbageCleaning | അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് മലയാളികള്‍ മരിച്ചു

Oct 23, 2024 04:47 PM

#GarbageCleaning | അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് മലയാളികള്‍ മരിച്ചു

മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് രണ്ടുപേര്‍...

Read More >>
Top Stories

News Roundup

Entertainment News