അബുദബി: (gcc.truevisionnews.com) ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ. 17 വയസ്സുള്ളവര്‍ക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് നേടാം.
യുഎഇ സർക്കാർ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 17 വയസും ആറുമാസവും കഴിഞ്ഞവർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. നിലവിൽ 18 വയസ് പൂർത്തീകരിച്ചവർക്കാണ് ലൈസൻസ് നേടാൻ അർഹതയുള്ളത്.
യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ ഉപദേശം അനുസരിച്ച് 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ഇപ്പോള്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതുകൂടാതെ വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് രാജ്യം നിരോധിക്കും. അപകടങ്ങളെ തടയാന്‍ അല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
80 കിലോ മീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്നും കാല്‍ നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.
ഇത് പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
#Drivinglicense #year #olds #UAE #revised #trafficlaws