Featured

#Payparking | ഷാർജ എമിറേറ്റിൽ പേ പാർക്കിങ് സമയം നീട്ടി

News |
Oct 28, 2024 10:34 PM

(gcc.truevisionnews.com) ഷാർജ എമിറേറ്റിലെ ചില ഭാഗങ്ങളിൽ പാർക്കിങ്ങിന് പണം ഈടാക്കുന്നത് അർധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയിൽ 7 ദിവസവും പാർക്കിങ്ങിന് പണം നൽകേണ്ടിയിരുന്ന മേഖലകളിലാണ് പുതിയ സമയക്രമം.

നവംബർ ഒന്നു മുതലാണ് അർധരാത്രി 12 വരെ ഫീസ് നൽകേണ്ടി വരിക. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാർക്കിങ് സമയം നീട്ടിയത്.

നേരത്തേ ഇവിടങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയായിരുപാർക്കിങ് ഫീസ് ബാധകമായിരുന്നത്. .അടുത്ത മാസം മുതൽ ഈ മേഖലകളിൽ വാഹനം നിർത്തിയിടാൻ രാവിലെ എട്ട് മുതൽ രാത്രി 12 വരെ ഫീസ് നൽകേണ്ടി വരും.

തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ട ഇടങ്ങളിൽ നീല നിറത്തിലുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, പ്രതിദിന പാർക്കിങ് ഫീസ് കൂടാതെ എല്ലാ ദിവസവും പാർക്കിങ് ആവശ്യമുള്ളവർക്ക് പെയ്ഡ് പാർക്കിങ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.

വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം വിവിധ പ്ലാനുകൾ തെരഞ്ഞെടുക്കാം.

#Payparking #time #extended #Sharjah #Emirate

Next TV

Top Stories










News Roundup