#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്
Nov 10, 2024 10:53 AM | By VIPIN P V

ഷാർജ: (gcc.truevisionnews.com) മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. മദാമിലെ അൽ റിഫാദ മരുഭൂമിയിൽ ഇന്നലെയായിരുന്നു സംഭവമെന്ന് ഷാർജ പൊലീസ് പറഞ്ഞു.

നാഷനൽ സേർച് ആൻഡ് റെസ്ക്യു സെന്‍ററിന്‍റെ സഹായത്തോടെയായിരുന്നു പൊലീസ് യുവാവിനെ രക്ഷിച്ചത്.

ഉച്ചയ്ക്ക് 12 കഴിഞ്ഞ് വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തേക്ക് കുതിക്കുകയും രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു. യുവാവിനെ അൽ സീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, മരുഭൂമികളിൽ യാത്ര ചെയ്യുമ്പോൾ മോട്ടർ സൈക്കിൾ യാത്രക്കാർ നിയമങ്ങളും നിബന്ധനകളും പാലിക്കണമെന്ന് ഷാർജ പൊലീസ് പറഞ്ഞു.

സുരക്ഷിതമല്ലാത്ത റൂട്ടുകളിലും മരുഭൂമിയിലെ അജ്ഞാത സ്ഥലങ്ങളിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ അപകടങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും ഇടയാക്കും.

അശ്രദ്ധമായി വാഹനമോടിക്കുന്നതും എമർജൻസി റൂട്ടുകളിൽ നിന്ന് വളരെ അകലെയുള്ള പരുക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും ഒഴിവാക്കണം.

#Sharjah #youngman #bike #accident #desert #police #rescued #helicopter

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories

News Roundup

Entertainment News