---
title: "#accident | ജുബൈലിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു"
english_title: "#Expatriate #Malayali #died #in #car #accident #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/248871/expatriate-malayali-died-in-car-accident-jubail"
published_at: "2024-11-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67334387c7b17_jubail.jpg"
keywords: []
---

# #accident | ജുബൈലിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **ജുബൈൽ: ** മലപ്പുറം അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് ആണ് മരിച്ചത്.

## Article Content

**ജുബൈൽ: ** മലപ്പുറം അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് ആണ് മരിച്ചത്.

റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ്‌ അൽ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്. ജുബൈലിലെ ഓയിൽ വർക്ക് ഷോപ്പിൽ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നി. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൈത്തായിൽപാറ അബൂബക്കർ മുസ്​ലിയാരുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/248871/expatriate-malayali-died-in-car-accident-jubail)