#PilotDeath | യുഎഇയിലെ ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

#PilotDeath | യുഎഇയിലെ ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
Nov 12, 2024 08:51 PM | By VIPIN P V

യുഎഇയിലെ ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഒരാളെ കാണാതായി.

യുഎഇ വ്യോവമന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനിടെയാണ് അപകടം. മരിച്ച പൈലറ്റിന്റെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഫുജൈറ കടല്‍തീരത്ത് നിന്നും ലഭിച്ചു.

കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഇരുവരും വിദേശ പൗരന്മാരാണെന്നും വ്യോമമന്ത്രാലയം വ്യക്തമാക്കി.

മരിച്ചത് ഫ്‌ളൈറ്റ് ഇന്‍ട്രക്റ്ററാണ്. ട്രെയിനിയായി ഒപ്പമുണ്ടായിരുന്നയാളെയാണ് കാണാതായത്. ഫുജൈറ തീരത്ത് നിന്നാണ് മരിച്ചയാളുടെ മൃതദേഹം ലഭിച്ചത്.

ഏവിയേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. ടേക്ക് ഓഫിന് ശേഷം ഇരുപത് മിനിറ്റിന് ശേഷം റഡാറില്‍ നിന്നും എയര്‍ക്രാഫ്റ്റ് അപ്രത്യക്ഷമായി.

അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിവരം ലഭിക്കുന്നതിനനുസരിച്ച് പുറത്തുവരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

#Training #planecrashes #Fujairah #UAE #pilot #dies

Next TV

Related Stories
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Apr 21, 2025 07:01 AM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

Apr 20, 2025 10:04 PM

കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം....

Read More >>
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
Top Stories

News Roundup