#death | ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

#death | ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു
Nov 18, 2024 03:18 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്.

ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ കഴിയുകയായിരുന്നു. ജയിലില്‍ കഴിയവെ 2024 ജനുവരിയിലാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്.

തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.

ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു രാധാകൃഷ്ണന്‍. വലിയ തുകയുടെ ബാധ്യതയുള്ളതിനാല്‍ കേസ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതോടെ നാട്ടിലേക്ക് മടങ്ങാനോ, കേസില്‍ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഭാര്യയും മകളും ഖത്തറിലെത്തിയിരുന്നു.

ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ലിജി, രാധാകൃഷ്ണന്‍, മകള്‍: ഡോ. ശിഖ.

#Expatriate #Malayali #died #undergoing #treatment #Qatar

Next TV

Related Stories
#arrest | മാതാവിനെ കുത്തിക്കൊലപ്പെടുത്തി; കുവൈത്തിൽ യുവാവ് അറസ്റ്റിൽ

Nov 18, 2024 07:58 PM

#arrest | മാതാവിനെ കുത്തിക്കൊലപ്പെടുത്തി; കുവൈത്തിൽ യുവാവ് അറസ്റ്റിൽ

സബാഹ് അൽ സലേമിലെ പ്രാന്തപ്രദേശത്തായിരുന്നു രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവം. 48 കാരിയായ മാതാവ് സംഭവസ്ഥലത്ത് തന്നെ...

Read More >>
#death  | അവധിക്ക് പോയ ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Nov 18, 2024 03:25 PM

#death | അവധിക്ക് പോയ ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

40 വര്‍ഷത്തോളമായി മത്ര സൂഖിലെ ഒമാനി ഹല്‍വ നിര്‍മാണ രംഗത്ത് പ്രവൃത്തിച്ച്...

Read More >>
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 18, 2024 12:49 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കലാ, സാമുഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ...

Read More >>
#collapsed | വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു

Nov 18, 2024 11:12 AM

#collapsed | വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു

സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങൾ ജനം കൈക്കലാക്കാനും...

Read More >>
#commercialregistration | സൗദിയിൽ കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷനിൽ വലിയ വർധന

Nov 18, 2024 07:45 AM

#commercialregistration | സൗദിയിൽ കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷനിൽ വലിയ വർധന

വിദേശ നിക്ഷേപം വർധിച്ചതും നിക്ഷേപ സാധ്യതകൾ ഉദാരമാക്കിയതും കമ്പനികളുടെ എണ്ണം വർധിക്കുന്നതിന്...

Read More >>
#drowned | കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു

Nov 17, 2024 07:37 PM

#drowned | കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു

ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടം. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷിച്ചു....

Read More >>
Top Stories










News Roundup