മനാമ: (gcc.truevisionnews.com) എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്നു വരുന്ന ജ്വല്ലറി അറേബ്യ 2024 ന്റെ എക്സിബിഷനിനിടെ ഒരു പ്രദർശന സ്റ്റാളിൽ നിന്നും നഷ്ടപ്പെട്ട 150,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസ് കണ്ടെത്തി ആഭരണങ്ങൾ ജ്വല്ലറിക്ക് കൈമാറി.
ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വിവരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സതേൺ പൊലീസ് ആഭരണങ്ങൾ വീണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവികൾ അവലോകനം ചെയ്യുന്നതുൾപ്പെടെയുള്ള പരിശോധനകളും അന്വേഷണങ്ങളും നടത്തിയപ്പോൾ തൊഴിലാളികളിൽ ഒരാൾ ആഭരണങ്ങൾ ഗാർബേജ് ബാഗിലിടുന്നതായും മാലിന്യം നിക്ഷേപിക്കാൻ നിശ്ചയിച്ച സ്ഥലത്ത് കൊണ്ടിടുന്നതായും കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.
പൊലീസ് മറ്റു തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
#Jewelery #worth #one #halflakh #dinars #garbagebag #Bahrain #police #recovered