റിയാദ്: ബിസിനസ് വിസിറ്റിങ് വിസയിൽ റിയാദിലെത്തിയ ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി ഗംഗാധര റാവു (64) ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചു.
പിതാവ്: പരേതനായ സുരണ. മാതാവ്: പരേതയായ സീതാമ്മ. ഭാര്യ: സത്യവതി.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനാവശ്യമായ നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
#64 #year #old #man #dies #Riyadh #visit