---
title: "#death |  ഹൃദയാഘാതം;  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു "
english_title: "#heart #attack  #Expatriate #Malayali #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/253449/heart-attack-expatriate-malayali-passed-away-qatar"
published_at: "2024-12-02T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674dc1407b585_death.jpg"
keywords: []
---

# #death |  ഹൃദയാഘാതം;  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: ** കാസർകോട് മഞ്ചേശ്വരം കടമ്പറ സ്വദേശി അബ്ദുൽ ബഷീർ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

**ദോഹ: ** കാസർകോട് മഞ്ചേശ്വരം കടമ്പറ സ്വദേശി അബ്ദുൽ ബഷീർ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

പരേതരായ മൊയ്‌ദീൻ കുഞ്ഞി, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഖത്തറിൽ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു ഇദ്ദേഹം.

ഭാര്യ: സറീന. മക്കൾ: ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്. സഹോദരങ്ങൾ: മഹ്മൂദ്, അബ്ദുൾ റഹ്മാൻ, ഇബ്രാഹിം, അസീസ്, സാദിഖ്, ഹമീദ് കദീജ, സഫിയ, മൈമൂന.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/253449/heart-attack-expatriate-malayali-passed-away-qatar)