#oicc | ജോ​ലി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ.​ഐ.​സി.​സി ഇ​ബ്ര​യു​ടെ ത​ണ​ലി​ൽ നാ​ട​ണ​ഞ്ഞു

#oicc | ജോ​ലി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ.​ഐ.​സി.​സി ഇ​ബ്ര​യു​ടെ ത​ണ​ലി​ൽ നാ​ട​ണ​ഞ്ഞു
Dec 2, 2024 10:17 PM | By Jain Rosviya

മ​സ്‌​ക​ത്ത്: ജോ​ലി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശിയെ ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര​യു​ടെ സ​ഹാ​യ​ത്താ​ൽ നാ​ട്ടി​​ലെ​ത്തി​ച്ചു.

പാ​പ്പി​നി​ശ്ശേ​രി വ​ട്ട​ക്ക​ണ്ടി റ​ഷീ​ദ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട​ണ​ഞ്ഞ​ത്.

നാ​ലു മാ​സം മു​മ്പ് ഇ​ബ്ര വാ​ദി​നാ​മി​ലെ മ​ത്സ്യ​വി​ൽ​പ​ന സ്റ്റാ​ളി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഇ​ദ്ദേ​ഹം ജോ​ലി​ക്കി​ടെ കാ​ൽ വ​ഴു​തി വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾപോ​ലും പ​ര​സ​ഹാ​യ​മി​ല്ലാ​തെ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന റ​ഷീ​ദി​ന് ഇ​തി​നി​ടെ ജോ​ലി​യും ന​ഷ്ട​പ്പെ​ട്ടു.

സം​ഭ​വം അ​റി​ഞ്ഞ റ​ഷീ​ദി​നെ ഒ.​ഐ.​സി.​സി ഇ​ബ്ര ഏ​റ്റെ​ടു​ത്തു. 15 ദി​വ​സ​ത്തോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞെ​ങ്കി​ലും ഭേ​ദ​മാ​കാ​ത്ത​തി​നാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു.

വി​മാ​ന ടി​ക്ക​റ്റും ചി​കി​ത്സ ചെ​ല​വും ന​ൽ​കി​യാ​ണ് ഒ.​ഐ.​സി.​സി ഇ​ബ്ര റ​ഷീ​ദി​നെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്.

ഒ.​ഐ.​സി.​സി​യു​ടെ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ‘കൂ​ട​ണ​യുംവ​രെ കൂ​ടെ​യു​ണ്ട്’ എ​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കി​യ വി​മാ​ന ടി​ക്ക​റ്റ് ഇ​ബ്ര റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് ജി​നോ​യി സ്‌​ക​റി​യ​യും ചി​കി​ത്സ ധ​ന​സ​ഹാ​യം മു​ൻ പ്ര​സി​ഡ​ന്റും ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ് ചെ​റി​യാ​നും കൈ​മാ​റി.

സീ​നി​യ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ജെ. സ​ലീം, ഒ.​കെ. ഷ​മിം, റ​ൻ​ജി തോ​മ​സ്, വാ​ഴ​യി​ൽ കാ​സിം, ലി​ജു വ​ർ​ഗീ​സ്, ബി​ബി​ൻ ജോ​ർ​ജ്, ബാ​ലാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

#native #Kannur #back #home #with #help #oicc #ibra

Next TV

Related Stories
#death | സൗദിയിലെ അബഹയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

Dec 2, 2024 08:42 PM

#death | സൗദിയിലെ അബഹയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

ഖ​മീ​സ് മു​ശൈ​ത്ത് സ​നാ​ഇ​യ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് പീ​ർ ബാ​ഷ ശൈ​ഖ്​...

Read More >>
#death | നാട്ടിലേക്ക് പോയത് രണ്ടാഴ്ച മുമ്പ്; വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

Dec 2, 2024 08:33 PM

#death | നാട്ടിലേക്ക് പോയത് രണ്ടാഴ്ച മുമ്പ്; വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

വർഷങ്ങളായി ബഹ്റൈനിലുള്ള ഷംസുദ്ധീൻ കോൾഡ് സ്റ്റോറുകളിലൂമ ഹോട്ടലുകളിലും ജോലി...

Read More >>
#death |  ഹൃദയാഘാതം;  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Dec 2, 2024 07:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

ഖത്തറിൽ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു...

Read More >>
#goldprice | സ്വർണവിലയിൽ ഇടിവ്; ദുബൈ വിപണിയിൽ രേഖപ്പെടുത്തിയത് മൂന്ന് ദിർഹത്തിന്‍റെ കുറവ്

Dec 2, 2024 03:06 PM

#goldprice | സ്വർണവിലയിൽ ഇടിവ്; ദുബൈ വിപണിയിൽ രേഖപ്പെടുത്തിയത് മൂന്ന് ദിർഹത്തിന്‍റെ കുറവ്

വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹം ആയിരുന്നു. 3.25 ദിര്‍ഹത്തിന്‍റെ കുറവാണ്...

Read More >>
#Duststorm | ഒമാനിൽ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറയും, ജാഗ്രത പാലിക്കണമെന്ന് നിർദേശം

Dec 2, 2024 01:35 PM

#Duststorm | ഒമാനിൽ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറയും, ജാഗ്രത പാലിക്കണമെന്ന് നിർദേശം

ചിലപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിൽ വരെയാണ്...

Read More >>
#death |  സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ  64-കാരൻ റിയാദിൽ മ​രി​ച്ചു

Dec 2, 2024 10:01 AM

#death | സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ 64-കാരൻ റിയാദിൽ മ​രി​ച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​...

Read More >>
Top Stories

News Roundup

Entertainment News