---
title: "#QatarnternationalArtFestival | ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവൽ; സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരിയും  "
english_title: "#Qatar #International #Art #Festival #Malayali #painter #representing #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254663/qatar-international-art-festival-malayali-painter-representing-saudi"
published_at: "2024-12-07T21:19:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67546edfab14f_ART_FESTIVAL.jpg"
keywords: []
---

# #QatarnternationalArtFestival | ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവൽ; സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരിയും  

> **Lead Summary:** **ദമ്മാം: **ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവലിൽ സൗദിയെ പ്രതിനിധീകരിച്ച് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിനിയായ ഷാബിജയും.

## Article Content

**ദമ്മാം: **ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവലിൽ സൗദിയെ പ്രതിനിധീകരിച്ച് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിനിയായ ഷാബിജയും.

ലോക വേദികളി​ൽ ശ്രദ്ധിക്കപ്പെട്ട ഷാബിജ രണ്ടാം തവണയാണ് ഖിയാഫിൽ എത്തുന്നത്. നാലു ചിത്രങ്ങളാണ്​ ഖിയാഫിൽ പ്രദർശിപ്പിച്ചത്.

ഷാബിജ ഗൾഫിൽ എത്തിയതിന് ശേഷമാണ് ചിത്രകലയിൽ മുന്നേറ്റം നടത്തുന്നത്​.കഴിഞ്ഞ വർഷമാണ് ഷാബിജ ആദ്യമായി ഖത്തർ ആർട്ട് ഫെസ്​റ്റിവലിൽ എത്തുന്നത്. അന്നത്തെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇത്തവണയും ക്ഷണമെത്തിയത്​.

ഇത്തവണ പ്രദർശിപ്പിച്ച പെയിൻറിങ്ങുകളിലൊന്നായ ‘ഏകാന്തതയുടെ നിറരേഖകള്‍’ പ്രകൃതിയും മനുഷ്യവുമായുള്ള ആന്തരിക ബന്ധത്തെ പ്രതിനിധീകരിക്കുന്നതായിരുന്ന എണ്ണച്ചായാ ചിത്രമായിരുന്നു. രണ്ടാമത്തേത്​ ഒരു പ്രാപ്പിടിയിൻ പക്ഷിയുടെ കണ്ണുകളായിരുന്നു.

‘ഐസ് ഓഫ് ഹൊറൈസൺ’ എന്ന പേരുള്ള പെയിൻറിങ്ങും,​ ‘ഏകാന്ത യാത്രികൻ’ എന്ന ​ പെയിൻറിങ്ങുമാണ് ഷാബിജയുടെ കലാത്മക ദര്‍ശനത്തിന്‍റെ സമഗ്രത വ്യക്തമാക്കുന്നവ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

ദമ്മാമിലെ ഐ.എസ്​.ജി സ്കൂളിൽ ഐ.ടി അധ്യാപികയാണ്​ ഷാബിജ. ഭർത്താവ് ബിസിനസുകാരനായ അബ്​ദുറഹീം. അമൽ, അധുൻ, അഹീൽ, അഷ്​വ എന്നിവർ മക്കളാണ്.

ഖത്തർ ആർട്ട് ഫെസ്​റ്റിവലിൽനിന്ന് ലഭിച്ച ക്ഷണമനുസരിച്ച് അമേരിക്കയിൽ ചിത്ര പ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് ഷാബിജ. കവി കൂടിയായ ഷാബിജ എല്ലാ വർഷവും ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിക്കുന്ന ‘ബുക്കിഷി’ലും കവിതകൾ എഴുതാറുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254663/qatar-international-art-festival-malayali-painter-representing-saudi)