---
title: "#Makkah | വനിതകൾക്ക് മക്കയിലും മദീനയിലും പുതിയ നിർദേശങ്ങൾ"
english_title: "#New#instructions #women #Makkah#Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/254750/newinstructions-women-makkahmedina"
published_at: "2024-12-08T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675544044ab80_dd.jpg"
keywords: []
---

# #Makkah | വനിതകൾക്ക് മക്കയിലും മദീനയിലും പുതിയ നിർദേശങ്ങൾ

> **Lead Summary:** **മക്ക: [** വനിതാ തീർഥാടകർക്ക് മക്കയിലും മദീനയിലും പുതിയ മാർഗനിർദേശങ്ങളുമായി സൗദി. പുണ്യസ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ച് തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

## Article Content

**മക്ക: [** വനിതാ തീർഥാടകർക്ക് മക്കയിലും മദീനയിലും പുതിയ മാർഗനിർദേശങ്ങളുമായി സൗദി. പുണ്യസ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ച് തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

20 മിനിറ്റിനുള്ളിൽ കാൽനടയായി ലക്ഷ്യസ്ഥാനങ്ങളിൽ എത്താം; 'ദുബായ് വോകു'മായി ഷെയ്ഖ് മുഹമ്മദ്

ശുചിത്വവും പ്രാർഥനാ മര്യാദകളും പാലിക്കുക, ഇസ്‌ലാമിക വസ്ത്രം ധരിക്കുക, ആരാധനാലയത്തിനകത്ത് ഉറങ്ങുകയോ തറയിൽ ഇരിക്കുകയോ ചെയ്യരുത്, പ്രാർഥനാ നിരകളുടെ വിന്യാസം നിലനിർത്തുക,

പള്ളിക്കകത്ത് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്, ശബ്ദത്തിന്റെ അളവ് കുറയ്ക്കുക, ഷൂസ് ധരിച്ച് പരവതാനികളിൽ നടക്കരുത്, ജീവനക്കാരുമായി സഹകരിക്കുക, വ്യക്തിഗത വസ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കരുത് എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

ഗ്രാൻഡ് മോസ്കിലെ ജനറൽ അതോറിറ്റി ഫോർ ദ് കെയർ അഫയേഴ്സ് ആണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/254750/newinstructions-women-makkahmedina)