ദുബൈ: കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ നവ ദമ്പതികൾക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം ദിർഹം വീതം പിഴയും വിധിച്ചു. 27കാരിയായ ഗാംബിയൻ യുവതിക്കും 35കാരനായ നൈജീരിയൻ യുവാവിനുമാണ് ദുബൈ കോടതി ശിക്ഷ വിധിച്ചത്.
ഈ വർഷം ജനുവരി രണ്ടിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 4.2 കിലോഗ്രാം കഞ്ചാവ് ഗാംബിയൻ യുവതിയിൽനിന്ന് കസ്റ്റംസ് പിടികൂടുകയായിരുന്നു.
യുവതിയുടെ ലഗേജിൽ അസാധാരണ സാന്ദ്രത ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തി ബാഗിൽ ഒളിപ്പിച്ച നിലയിൽ 4290.86 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ യുവാവിന് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് വ്യക്തമായി. പിന്നാലെ ദുബൈ നായിഫ് ഭാഗത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
വിചാരണക്കിടെ ഇരുവരും കുറ്റം നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളുടെ വാദം ഖണ്ഡിച്ച കോടതി രണ്ടുപേരും കൊക്കൈൻ ഉപയോഗിച്ചതായും കണ്ടെത്തി. തുടർന്നാണ് ഇരുവർക്കും കടുത്ത ശിക്ഷയും വൻ പിഴയും വിധിച്ചത്.
#Drug #trafficking #Life #imprisonment #newly #married #couple #will #draw