---
title: "#QatarAirways |  ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്; വിമാന യാത്രക്കാർക്ക് ഓഫർ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്"
english_title: "#30 #percent #discount #ticket #prices #Qatar #Airways #announced #offer #passengers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/255233/30-percent-discount-ticket-prices-qatar-airways-announced-offer-passengers"
published_at: "2024-12-10T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67580f0a4221b_quter_airways.jpg"
keywords: []
---

# #QatarAirways |  ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്; വിമാന യാത്രക്കാർക്ക് ഓഫർ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

> **Lead Summary:** **ദോഹ:** വിമാന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവുകളുമായി ഖത്തർ എയർവേയ്സ്.

## Article Content

**ദോഹ:** വിമാന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവുകളുമായി ഖത്തർ എയർവേയ്സ്.

ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫർ.

 എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് പ്രമോഷന്‍ തുടരുക. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്താലാണ് പ്രത്യേക ഓഫര്‍ ലഭിക്കുക. ദേശീയ ദിന ഓഫറിന്‍റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം.

ഓഫറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/255233/30-percent-discount-ticket-prices-qatar-airways-announced-offer-passengers)