ദോഹ: (gcc.truevisionnews.com) ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 19 ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ.
ബുധനാഴ്ചയാണ് ഖത്തറിന്‍റെ ദേശീയ ദിനം.
വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22 ഞായറാഴ്ച പ്രവൃത്തി ദിനം ആരംഭിക്കുന്നത്.
അതേസമയം, ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡ് റദ്ദാക്കി. അതേസമയം ഉംസലാലിലെ ദർബ് അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും.
ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കതാറയിലും ഞായറാഴ്ച മുതൽ ദേശീയ ദിന പരിപാടികൾ ആരംഭിക്കുന്നുണ്ട്.
#public #holiday #Qatar #Wednesday #Thursday #NationalDay