#rain | ഒമാനിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

#rain | ഒമാനിൽ  ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Dec 16, 2024 11:09 AM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com)  ഒമാനില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വരെയാണ് വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ പ്രതീക്ഷിക്കുന്നത്. ഇത് മൂലം മുസന്ദം ഗവര്‍ണറേറ്റ്, അല്‍ ഹാജര്‍ പര്‍വ്വതനിരകളുടെ ഭാഗങ്ങള്‍, ഒമാന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചില താഴ്വരകള്‍ നിറഞ്ഞൊഴുകും.

കാറ്റ് വീശുന്നത് പൊടിപടലങ്ങള്‍ ഉയരാന്‍ കാരണമാകും. മിക്ക തീരപ്രദേശങ്ങളിലും തിരമാലകള്‍ ഉയരും. താപനില കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

മത്സ്യബന്ധനത്തിന് പോകുന്നവര്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ പറയുന്നു. പൊടിയും മഴയും മൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരും ജാഗ്രത പാലിക്കണം.

#Isolated #rain #likely #till #Tuesday #Man

Next TV

Related Stories
#accident | റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​പ​ക​ടം: സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എത്തിയ ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

Dec 16, 2024 06:55 AM

#accident | റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​പ​ക​ടം: സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എത്തിയ ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു...

Read More >>
#arrest | ലഹരിമരുന്ന് കടത്ത്: സൗദിയിൽ 12 പേർ പിടിയിൽ

Dec 15, 2024 09:22 PM

#arrest | ലഹരിമരുന്ന് കടത്ത്: സൗദിയിൽ 12 പേർ പിടിയിൽ

ഒരു പൗരനെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ്...

Read More >>
 #NationalDay | ദേശീയ ദിനാഘോഷ പരേഡ് റദ്ദാക്കി ഖത്തർ; അറിയിപ്പുമായി അധികൃതർ

Dec 15, 2024 08:27 PM

#NationalDay | ദേശീയ ദിനാഘോഷ പരേഡ് റദ്ദാക്കി ഖത്തർ; അറിയിപ്പുമായി അധികൃതർ

ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ്​ വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്​സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ്​...

Read More >>
#QatarNationalDay | ദേശീയ ദിനം; ഖത്തറിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി

Dec 15, 2024 05:55 PM

#QatarNationalDay | ദേശീയ ദിനം; ഖത്തറിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി

വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22 ഞായറാഴ്ച പ്രവൃത്തി ദിനം...

Read More >>
Top Stories

Entertainment News