ദോഹ : (gcc.truevisionnews.com) ദീർഘകാലം ഖത്തർ പ്രവാസിയും കീ ബോർഡ് ആർട്ടിസ്റ്റുമായിരുന്ന പൊന്നാനി മാറഞ്ചേരി അച്ചാട്ടയിൽ കരീം സരിഗ നാട്ടിൽ അന്തരിച്ചു.
25 വർഷം ഖത്തറിൽ പ്രവാസിയായിരുന്ന കരീം സരിഗ ദോഹയിലെ സംഗീതപരിപാടികളിൽ നിറസാന്നിധ്യമായിരുന്നു.
അൽ ജാഫി ഗാർഡൻസ് കമ്പനിയിൽ ഇലക്ട്രിക്ക് സൂപ്പർ വൈസറായി ജോലി ചെയ്തിരുന്ന കരീം സരിഗ അഞ്ച് വർഷം മുൻപാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
സംഗീത സംവിധായകനും തബലിസ്റ്റുമായ സക്കീർ സരിഗ (ഖത്തർ) സഹോദരനാണ്. പിതാവ്: പരേതരായ മുഹമ്മദ്, മാതാവ്: ആയിഷ, ഭാര്യ: ശോഭ, മക്കൾ: ഷംനാസ്, ഷഹല. തിങ്കളാഴ്ച രാവിലെ 11ന് ഖബറടക്കം.
#Died #expatriate #country #Qatar