കുവൈത്ത് സിറ്റി: (gcc.truevisionnews.com) മുത്ലയിൽ റസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ചു.
വിവരം അറിഞ്ഞ ഉടൻ സുരക്ഷ ജീവനക്കാരും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി. എന്നാൽ, യുവതി മരണത്തിന് കീഴടങ്ങിയിരുന്നു.
മരിച്ചയാളുടെ മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണവും നിയമ നടപടികളും നടന്നുവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
#Girl #dies #falling #from #building