---
title: "#death |  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256970/expatriate-malayali-passed-away-qatar"
published_at: "2024-12-17T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676156f94853e_death.jpg"
keywords: []
---

# #death |  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: **ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് ദോഹയിൽ അന്തരിച്ചു.

## Article Content

**ദോഹ: **ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് ദോഹയിൽ അന്തരിച്ചു.

അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ തെക്കിനിയത്ത് ഇഗ്നേഷ്യസാണ് ഭർത്താവ്.

സോണിയ ഫ്രാൻസിസ് (ഖത്തർ) ഏകമകളാണ്. മരുമകൻ: ഫ്രാൻസിസ് വടക്കൻ (കൺസൾട്ടന്‍റ് എൻജിനീയർ, ഖത്തർ). കൊച്ചുമക്കൾ: ക്രിസ് ഫ്രാൻസിസ്, കിം വടക്കൻ.

പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും.

വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ ചർച്ചിലാണ് സംസ്കാരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256970/expatriate-malayali-passed-away-qatar)