അബുദാബി : (gcc.truevisionnews.com) യുഎഇയിൽ ഇന്നു മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തണുപ്പും വർധിക്കും.
രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലുമാണ് മഴ പെയ്യുക. പകൽ മുഴുവൻ പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും.
മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കടൽ പ്രക്ഷുബ്ധമായേക്കാമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വേഗപരിധി അബുദാബിയിൽ മണിക്കൂറിൽ 80 കി.മീ ആയി കുറയുമെന്ന് പൊലീസ് ഓർമിപ്പിച്ചു.
#Rain #come #UAE #today #fog #rain #authorities #warn #careful