Dec 24, 2024 01:55 PM

മ​സ്ക​ത്ത്: (gcc.truevisionnews.com) ആ​ഘോ​ഷ​രാ​വി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് വ​ർ​ണാ​ഭ തു​ട​ക്കം.

ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് പു​ത്ത​ൻ കാ​ഴ്ച അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക.

പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​സ്‌​ക​ത്ത് നൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ ഗ​വ​ര്‍ണ​ര്‍ സ​യ്യി​ദ് സ​ഊ​ദ് ബി​ന്‍ ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ​ദി​ന​ത്തി​ൽ​ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വേ​ദി​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്. എ​ല്ലാ ദി​വ​സ​വും വൈ​കീട്ട് നാ​ല് മു​ത​ല്‍ രാ​ത്രി 11 മ​ണി വ​രെ​യാ​കും മ​സ്‌​ക​ത്ത് നൈ​റ്റ്‌​സ് അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ള്‍.

വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം വി​നോ​ദ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. പ​രി​പാ​ടി​ക​ളെ ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും മ​സ്ക​ത്ത് നൈ​റ്റ്സി​ന്റെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കും.

ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്ക്, അ​മീ​റാ​ത്ത് പ​ബ്ലി​ക് പാ​ർ​ക്ക്, അ​ൽ ന​സീം പ​ബ്ലി​ക് പാ​ർ​ക്ക്, ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ, ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ, അ​ൽ ഹെ​യി​ൽ ബീ​ച്ച്, വാ​ദി അ​ൽ ഖൗ​ദ്, കൂ​ടാ​തെ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി, ബ​ഹു​ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന 500 ഓ​ളം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ വി​വി​ധ ഫെ​സ്റ്റി​വ​ൽ വേ​ദി​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 700-ല​ധി​കം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.

ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്കി​ൽ ഫ്ല​വ​ർ ഷോ​യും ഫു​ഡ് ഫെ​സ്റ്റി​വ​ലും ന​ട​ക്കും. ഡ്രോ​ൺ ലൈ​റ്റ് ഷോ​ക​ൾ, ലേ​സ​ർ ഡി​സ്‌​പ്ലേ​ക​ൾ, കു​തി​ര​സ​വാ​രി തു​ട​ങ്ങി​യ ഇ​വ​ന്റു​ക​ൾ പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കും.

ഫു​ഡ് ഫെ​സ്റ്റി​വ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​വ​ലി​യ​ൻ തു​ട​ങ്ങി ചി​ല ജ​ന​പ്രി​യ പ​രി​പാ​ടി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് ഉ​ൾ​പ്പെ​ടെ ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ലി​ന് ചി​ല പു​തി​യ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

ഗെ​യി​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, ബോ​ർ​ഡ് ഗെ​യി​മു​ക​ൾ, മ​ത്സ​ര റൗ​ണ്ടു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.

ഡി​ജി​റ്റ​ൽ ആ​ർ​ട്ട് എ​ക്സി​ബി​ഷ​നു​ക​ൾ, ലൈ​വ് ഡ്രോ​യി​ങു​ക​ൾ, കോ​മി​ക് ബു​ക്ക് സാ​ഹി​ത്യ​ത്തെ​യും വി​വി​ധ ജ​ന​പ്രി​യ സം​സ്കാ​ര​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​വ​ന്‍റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ വാ​ർ​ണ​ർ ബ്ര​ദേ​ഴ്‌​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​പ്രാ​വ​ശ്യം മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ട്.

ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളോ​ടെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ഇ​വ​യു​ടെ അ​വ​ത​ര​ണം.

ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്കാ​യു​ള്ള ഭ​ക്ഷ്യ​മേ​ള ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്കി​ൽ ആ​യി​രി​ക്കു​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി സി​പ്ലൈ​നി​ങ്, മൗ​ണ്ട​ൻ ബൈ​ക്കി​ങ്, ഓ​ഫ്-​റോ​ഡ് വെ​ഹി​ക്കി​ൾ ച​ല​ഞ്ചു​ക​ൾ, ഹൈ​ക്കി​ങ് ട്ര​യ​ലു​ക​ൾ എ​ന്നി​വ​ക്ക് വാ​ദി അ​ൽ ഖൗ​ദ് വേ​ദി​യാ​കും.

ബീ​ച്ച് ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, ഫ​യ​ർ പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​വ അ​ൽ ഹ​ദീ​ദ് ബീ​ച്ചി​ൽ ന​ട​ക്കും. കൂ​ടാ​തെ, സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​ഹി​ത്യ സാ​യാ​ഹ്ന​ങ്ങ​ൾ, ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും.

ഏ​ക​ദേ​ശം പ​ത്തു​ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ ഫെ​സ്റ്റി​വ​ൽ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യു​ള്ള സ്വ​ദേ​ശി​ക​ളു​ടെ ജീ​വി​ത രീ​തി​ക​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍, ആ​സ്വാ​ദ​ന​ങ്ങ​ള്‍ എ​ന്നി​യു​ടെ​യെ​ല്ലാം പ്ര​ദ​ര്‍ശ​നം ഇ​ത്ത​വ​ണ​യും തു​ട​രും.

ന​സീം ഗാ​ര്‍ഡ​നി​ല്‍ വി​നോ​ദ പ​രി​പാ​ടി​ക​ള്‍ക്കാ​ണ് കൂ​ടു​ത​ല്‍ മു​ന്‍തൂ​ക്ക​മെ​ങ്കി​ലും ആ​മി​റാ​ത്ത് പാ​ര്‍ക്കി​ല്‍ പ്ര​ധാ​ന​മാ​യും ഒ​മാ​നി പൈ​തൃ​ക​ത്തി​ന്റെ​യും സം​സ്‌​കാ​ര​ത്തി​ന്റെ​യും പ്ര​ദ​ര്‍ശ​ന​മാ​ണ്.

#Now #beautifulnights #kicksoff #MuscatNightsFestival

Next TV

Top Stories