ഷാർജ: (gcc.truevisionnews.com) പെൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.
സംഭവത്തിൽ 28കാരനായ യുവാവിനെയും 40കാരിയായ സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺസുഹൃത്തിന്റെ മാതാവ് സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ പൊലീസ് ആശുപത്രിയിലേക്ക് പ്രത്യേക സംഘത്തെ അന്വേഷണത്തിന് അയക്കുകയായിരുന്നു.
യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇരുവരെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
#Man #commits #suicide #stabbing #girlfriend #Sharjah #michu