കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് മൂന്ന്  പേർക്ക്  ദാരുണാന്ത്യം
Jan 22, 2025 07:47 AM | By Susmitha Surendran

കുവൈത്ത് സിറ്റി : (gcc.truevisionnews.com) തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന നാല് പേരിൽ മൂന്ന് ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്.

മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല.

വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു.

വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം. ദുരന്തം നടന്ന വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

#three #Indians #died #suffocation #after #lighting #fire #room #cooloff #kuwait

Next TV

Related Stories
സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

Feb 13, 2025 10:07 PM

സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

. സൗദിയിലും നാട്ടിലും വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ...

Read More >>
വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളികളെ; അബുദാബി ബിഗ് ടിക്കറ്റ് സ്വന്തമാക്കി സന്ദീപും ഷറഫുദ്ദീനും

Feb 13, 2025 09:11 PM

വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളികളെ; അബുദാബി ബിഗ് ടിക്കറ്റ് സ്വന്തമാക്കി സന്ദീപും ഷറഫുദ്ദീനും

സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഷറഫുദ്ദീന്‍. 15 ലക്ഷം രൂപയാണ് ഇരുവര്‍ക്കും...

Read More >>
ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന സംഭവം : മരണം രണ്ടായി

Feb 13, 2025 03:35 PM

ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന സംഭവം : മരണം രണ്ടായി

രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അധികൃതർ...

Read More >>
ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു

Feb 13, 2025 03:15 PM

ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു

ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് നെഞ്ച് വേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ്; എട്ടാം തവണയും മാറ്റി വെച്ചു

Feb 13, 2025 02:39 PM

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ്; എട്ടാം തവണയും മാറ്റി വെച്ചു

റിയാദ് കോടതി കേസ് വീണ്ടും മാറ്റിവെച്ചതായി നിയമ സഹായ സമിതിക്ക് വിവരം...

Read More >>
കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രാലയം

Feb 13, 2025 11:58 AM

കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രാലയം

മഴ തുടരുന്ന സാഹചര്യത്തിൽ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനമോടിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം...

Read More >>
Top Stories

News Roundup