---
title: "പ്രവാസി മലയാളിയെ ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#Expatriate #Malayali #founddead #collapsing #residence #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265549/expatriate-malayali-founddead-collapsing-residence-dubai"
published_at: "2025-01-24T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793823eceeaf_DF5.jpg"
keywords: []
---

# പ്രവാസി മലയാളിയെ ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ദുബൈ: [ ** ആലപ്പുഴയിലെ കായംകുളം സ്വദേശി ബിനു വർഗീസ് ദുബൈയിൽ അന്തരിച്ചു. ദുബൈയിലെ ജെ.എസ്.എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**ദുബൈ: [ ** ആലപ്പുഴയിലെ കായംകുളം സ്വദേശി ബിനു വർഗീസ് ദുബൈയിൽ അന്തരിച്ചു. ദുബൈയിലെ ജെ.എസ്.എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ആംബുലൻസും ദുബൈ പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബി.ബി.എ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി). സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, മുജീബ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265549/expatriate-malayali-founddead-collapsing-residence-dubai)