കുവൈത്ത് സിറ്റി : (gcc.truevisionnews.com) ഐവിഎഫ് മുഖേന വാടക ഗർഭപാത്രത്തിൽ ജനിച്ച മൂന്ന് കുട്ടികളുടെ രക്ഷാകർതൃ അവകാശം നിരസിച്ച് കുവൈത്ത് അപ്പീല്‍ കോടതി. പിതാവ് എന്ന അവകാശം സ്ഥാപിക്കുവാന്‍ കുവൈത്ത് സ്വദേശി നല്‍കിയ ഹര്‍ജിയാണ് അപ്പീല്‍ കോടതി ജഡ്ജി ഖലീദ് അബ്ദുല്‍ അസീസ് അല്‍ വലീദ് തള്ളിയത്.
ഗള്‍ഫ് സ്വദേശിയായ ഭാര്യക്ക് ഗര്‍ഭധാരണം ഉണ്ടാകില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനാല്‍ മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്താണ് ഐവിഎഫ് നടത്തിയത്.
ഒരു ഏഷ്യന്‍ രാജ്യത്ത് വച്ച് നടത്തിയ ഈ പ്രക്രിയയില്‍ മൂന്ന് പെണ്‍കുട്ടികള്‍ഉണ്ടായി. കുവൈത്തില്‍ തിരിച്ചെത്തിയ ശേഷം കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന് വേണ്ടി പിതാവ് ആരോഗ്യ മന്ത്രാലയത്തിലെ ജനന, മരണ റജിസ്‌ട്രേഷൻ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് കേസിന്റെ് തുടക്കം.
മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധന നടത്താന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിഎന്‍എ പരിശോധന ഫലത്തില്‍ കുട്ടികളുടെ ജനിതക ഘടന പിതാവുമായി പൊരുത്തപ്പെട്ടു.
എന്നാല്‍, ഗള്‍ഫ് സ്വദേശിനിയായ ഭാര്യയുടെത് വിരുധമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, ജനന-മരണ റജിസ്‌ട്രേഷൻ വകുപ്പ് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അപേക്ഷ നിരസിച്ചു. ഇതിനെതിരെ പിതാവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് ശരി വച്ചു കൊണ്ട് കോടതി വിധി ഉണ്ടായിരിക്കുന്നത്.
#Kuwait #denies #parental #rights #three #childrenborn #surrogate #womb