ദോഹ: (gcc.truevisionnews.com) ഖത്തറിലെ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഹസൻ ചൗഗ്ലെ (74) അന്തരിച്ചു.
ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയ ഹസൻ ചൗഗുളെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
സ്വദേശമായ മഹാരാഷ്ട്രയിലെ രത്നഗിരിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഡിപിഎസ് സ്കൂൾ സ്ഥാപക പ്രസിഡന്റ് ആയിരുന്നു.
1977ൽ ഖത്തറിൽ പ്രവാസിയായെത്തിയ ഇദ്ദേഹം വ്യവസായി, സംഘാടകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സുപരിചിതനായിരുന്നു.
ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഒരു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
#Prominent #Qatari #businessman #expatriate #BharatiyaSamman #winner #HasanChowgle #passed #away