ദുബൈ: (gcc.truevisionnews.com) ദുബൈയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലകളിലാണ് മഴ ഉണ്ടാകുക എന്നതാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഈ ദിവസങ്ങളിൽ താപനില കുറയുകയും ചെയ്യും. കാലാവസ്ഥയിലെ മാറ്റം പല സ്ഥലങ്ങളിലും രാത്രി സമയങ്ങളിൽ ഈർപ്പം വർധിക്കാനും രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും കാരണമായേക്കും.
അതുപോലെ മണിക്കൂറിൽ 40കി.മീ വേഗത്തിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഞായർ മുതൽ തിങ്കൾ രാവിലെ വരെ, തീരപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലപ്പോൾ കനത്ത മഴയും പ്രതീക്ഷിക്കാം.
കാറ്റ് ഇടക്കിടെ ശക്തിപ്പെടാനും മണൽ കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നും അറിയിപ്പുണ്ട്.
#Chance #rain #next #few #days #Dubai