---
title: "കുവൈത്തിൽ വാഹനാപകടം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "#Car #accident #Kuwait #class #studentends #tragically"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267855/car-accident-kuwait-class-studentends-tragically"
published_at: "2025-02-04T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1a3e6f338d_gfgf.jpg"
keywords: []
---

# കുവൈത്തിൽ വാഹനാപകടം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കുവൈത്ത്‌സിറ്റി: [** ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബംഗ്ലദേശ് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ മെഹ്ദി ഹസനാണ് മരിച്ചത്. മെഹ്ദിയെ ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മാളിന് സമീപത്ത് വച്ച് കാര്‍ ഇടിക്കുകയായിരുന്നു.

## Article Content

**കുവൈത്ത്‌സിറ്റി: [** ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബംഗ്ലദേശ് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ മെഹ്ദി ഹസനാണ് മരിച്ചത്. മെഹ്ദിയെ ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മാളിന് സമീപത്ത് വച്ച് കാര്‍ ഇടിക്കുകയായിരുന്നു.

കാര്‍ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിബിഎസ്ഇ പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു.

പുറത്ത് പോയ മെഹ്ദിനെ കാണാത്തത് കൊണ്ട് വീട്ടുകാര്‍ സുഹൃത്തുക്കളോടും പരിചയസ്ഥലങ്ങളിലും തിരക്കിയെങ്കില്ലും ഞായറാഴ്ച വൈകിട്ടാണ് മരണവിവരം അറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267855/car-accident-kuwait-class-studentends-tragically)