ദോഹ: (gcc.truevisionnews.com) മലയാളി യാത്രാ വ്‌ളോഗർ ദിൽഷാദ് യാത്രാ ടുഡേയ്ക്ക് ഓഫ് റോഡ് ബൈക്കിൽ നടത്തിയ റേസിനിടെ അപകടം. ബുധനാഴ്ച വൈകുന്നേരം ഖത്തറിലെ ഇൻലാൻഡ് മരുഭൂമിയിലാണ് അപകടം സംഭവിച്ചത്.
പരിക്ക് ഗുരുതരമല്ല. പരുക്കേറ്റ ഉടൻ തന്നെ ഹമദ് ആശുപത്രി എമർജൻസി വിഭാഗവുമായി ബന്ധപ്പെടുകയും ആംബുലൻസ് സേവനം ലഭ്യമാക്കുകയും ചെയ്തു.
പ്രാഥമിക ചികിത്സക്ക് ശേഷം എയർ ആംബുലൻസ് വഴി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകി. ചൊവ്വാഴ്ച ഖത്തറിലെത്തിയ ദിൽഷാദ് തൃശൂർ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ഡെസേർട്ട് റേസിന് പുറപ്പെട്ടത്.
മരുഭൂമിയിലെ റേസിനിടെ ബൈക്ക് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് വിവരം.
#Accident #during #desert #race #Malayali #vlogger #injured