---
title: "സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; 11 ദശലക്ഷം ഗുളികകൾ പിടികൂടി"
english_title: "#Big #drughunt #Saudi #millionpills #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268418/big-drughunt-saudi-millionpills-seized"
published_at: "2025-02-06T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a498982b69d_gg.jpg"
keywords: []
---

# സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; 11 ദശലക്ഷം ഗുളികകൾ പിടികൂടി

> **Lead Summary:** **ദമാം: [ **കിഴക്കൻ പ്രവിശ്യയിലെ ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് 11 ദശലക്ഷത്തിലധികം ലഹരി മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പരാജയപ്പെടുത്തി. വൻ ലഹരിമരുന്ന് ശേഖരം കൈപ്പറ്റുന്നതിനിടെ സൗദി പൗരനും ജോർദാൻ സ്വദേശിയും പിടിയിലായി.

## Article Content

**ദമാം: [ **കിഴക്കൻ പ്രവിശ്യയിലെ ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് 11 ദശലക്ഷത്തിലധികം ലഹരി മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പരാജയപ്പെടുത്തി. വൻ ലഹരിമരുന്ന് ശേഖരം കൈപ്പറ്റുന്നതിനിടെ സൗദി പൗരനും ജോർദാൻ സ്വദേശിയും പിടിയിലായി.

തുറമുഖത്ത് എത്തിയ ഭക്ഷ്യസാധനങ്ങളുടെ ഷിപ്പിൽ ഒളിപ്പിച്ച നിലയിൽ ആംഫെറ്റാമിൻ ഗുളികകൾ കണ്ടെത്തുകയായിരുന്നു. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ സുരക്ഷാ ഓപ്പറേഷനിലാണ് ഡയറക്ടറേറ്റ് ലഹരി വേട്ട നടത്തിയത്.

രാജ്യത്തിന്റെ സുരക്ഷയെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ലഹരി കടത്തും ശൃംഖലയും കണ്ടെത്തുന്നതിനുള്ള നിലവിലുള്ള സുരക്ഷാ ക്യാംപെയ്നിന്റെ ഭാഗമായിരുന്നു ഇത്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും സൗദിയിലെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പരിലും വിളിച്ച് ലഹരി കടത്ത് എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അറിയിക്കാൻ സുരക്ഷാ അധികാരികൾ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268418/big-drughunt-saudi-millionpills-seized)