ബഹ്റൈനിലെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി

 ബഹ്റൈനിലെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി
Feb 10, 2025 08:10 PM | By Jain Rosviya

മനാമ: ബഹ്റൈനിലെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രധാന റോഡുകളിലും അടിയന്തര പാതകളിലും കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

അനിയന്ത്രിതമായ സ്കൂട്ടർ ഉപയോഗം മരണങ്ങൾക്ക് കാരണമാകുകയും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞു.

പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. വീട്ടിൽ തന്നെ ചാർജ് ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ന് പല ആകൃതിയിലും വലിപ്പത്തിലും ലഭ്യമാണ്.

യാത്രക്കാർ ഇവ കൂടുതലായി ഉപയോഗിക്കുന്നത് നടപ്പാതകളിലൂടെ വേഗത കുറച്ച് യാത്ര ചെയ്യാനും പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനും മറ്റുമായാണ്.

ഇത് പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോൾ അപകട സാധ്യത കൂടുന്നു. പുതിയ നിയമം ലംഘിക്കുന്നവരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുമെന്നും കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

#Bahrain #bans #unlicensed #electric #scooters #roads

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News