കുവൈത്ത് സിറ്റി: കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി (59) കുവൈത്തിൽ മരിച്ചു. ഹൃദയാഘാതം മൂലം അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
യൂത്ത് കോൺഗ്രസ് മുൻ ഇടമുളക്കൽ മണ്ഡലം പ്രസിഡന്റ് അനു പി. അലക്സിന്റെ പിതാവും ഇടമുളക്കൽ എസ്.സി.ബി മുൻ ഡയറക്ടർ ബോർഡംഗം ഷൈനി അലക്സിന്റെ ഭർത്താവുമാണ്.
മറ്റൊരു മകൻ അജു പി. അലക്സ്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി കെയർ ടീം നേതൃത്വം നൽകുന്നു.
#Expatriate #Malayali #died #Kuwait