---
title: "ബഹ്റൈനിൽ അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി"
english_title: "#Illegal #fishing #boat #seized #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/269561/illegal-fishing-boat-seized-bahrain"
published_at: "2025-02-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab72ac1786b_Untitled-1.jpg"
keywords: []
---

# ബഹ്റൈനിൽ അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി

> **Lead Summary:** മനാമ: മാൽക്കിയ തീരത്ത് അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി. സമുദ്രത്തിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടിക്കാനുപയോ​ഗിക്കുന്ന ഇഴ വലകൾ ബോട്ടിൽ ഘടിപ്പിച്ചിരുന്നു.

## Article Content

മനാമ: മാൽക്കിയ തീരത്ത് അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി. സമുദ്രത്തിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടിക്കാനുപയോ​ഗിക്കുന്ന ഇഴ വലകൾ ബോട്ടിൽ ഘടിപ്പിച്ചിരുന്നു.

കോസ്റ്റ് ​ഗാർഡിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യ ബന്ധന ബോട്ട് പിടിച്ചെടുത്തത്. ചെമ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബോട്ട് പിടികൂടിയത്. വല കണ്ടുകെട്ടുകയും നിയമ ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോസ്റ്റ് ​ഗാർഡ് അധികൃതർ അറിയിച്ചു.

മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കാനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരതയെ പിന്തുണയ്ക്കാനും മത്സ്യത്തൊഴിലാളികളോട് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/269561/illegal-fishing-boat-seized-bahrain)