ഡെലിവറി വാഹനങ്ങൾക്ക് പുതിയ നിർദേശങ്ങൾ ഏർപ്പെടുത്തി സൗദി മുനിസിപ്പൽ മന്ത്രാലയം

ഡെലിവറി വാഹനങ്ങൾക്ക് പുതിയ നിർദേശങ്ങൾ ഏർപ്പെടുത്തി സൗദി മുനിസിപ്പൽ മന്ത്രാലയം
Feb 12, 2025 09:21 AM | By akhilap

റിയാദ്: (gcc.truevisionnews.com) ഡെലിവറി വാഹനങ്ങൾക്ക് പുതിയ നിർദേശങ്ങൾ ഏർപ്പെടുത്തി സൗദി മുനിസിപ്പൽ മന്ത്രാലയം.സൗദിയിലെ റസ്റ്റോറന്റുകൾക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കുമാണ് പുതിയ നിർദ്ദേശം.

ഡെലിവറി വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ ഗതാഗത കുരുക്ക് ഉണ്ടാക്കരുത്. ഡെലിവറി വാഹനങ്ങൾക്കായി പാർക്കിംഗ് സംവിധാനം ഏർപെടുത്തണം.

പൊതു പാർക്കിങ്ങുകളോ റോഡരികോ ഇതിനായി ഉപയോഗിക്കരുതെന്നുമാണ് പുതിയ നിർദ്ദേശം. ഡെലിവറി വാഹനങ്ങളുടെ സൗകര്യത്തിനായി സ്ഥാപനങ്ങൾക്ക് മുന്നിൽ നോ പാർക്കിംഗ് ബോർഡുകൾ അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കണ്ടെത്തണം.

എമർജൻസി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സുകൾ സ്ഥാപനങ്ങൾ കരുതണമെന്നും നിർദ്ദേശത്തിലുണ്ട്. 400 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള റസ്റ്റോറന്റുകൾ ലൈസൻസുള്ള ഭക്ഷണ സംരക്ഷണ സംഘടനകളുമായി കരാർ ചെയ്യണം.

മാലിന്യം കുറക്കുക. ഭക്ഷണം വെറുതെ കളയുക എന്നിവ ഒഴിവാക്കാനാണിത്. ഡെലിവറി മാത്രം ചെയ്യുന്ന സ്ഥാപനങ്ങൾ ഡെലിവറി ജീവനക്കാർക്ക് വിശ്രമ ഇടം ഒരുക്കണം.

ഭക്ഷ്യ സുരക്ഷ, പരിസര മലിനീകരണം എന്നിവക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശത്തിലുണ്ട്. തണുപ്പിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ -12°C ന് താഴെ താപനിലയിൽ സൂക്ഷിക്കണം. ഭക്ഷ്യ ഉല്പന്നങ്ങൾക്കെതിരെ വരുന്ന പരാതികൾ പരിഗണിക്കണമെന്നും മുന്നറിയിപ്പ് നൽകി.

















#Saudi #Ministry #Municipal #Affairs #issues #guidelines #delivery #vehicles

Next TV

Related Stories
സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

Mar 20, 2025 08:44 PM

സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Mar 20, 2025 08:39 PM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ്...

Read More >>
ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

Mar 20, 2025 04:50 PM

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്...

Read More >>
ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mar 20, 2025 02:35 PM

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട്...

Read More >>
ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

Mar 20, 2025 01:48 PM

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25%...

Read More >>
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>