---
title: "ഖത്തറിലെ മലയാളി വ്യവസായി  അന്തരിച്ചു   "
english_title: "#Malayali #businessman #Qatar #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/269617/malayali-businessman-qatar-passed-away"
published_at: "2025-02-12T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac26a65c681_death.jpg"
keywords: []
---

# ഖത്തറിലെ മലയാളി വ്യവസായി  അന്തരിച്ചു   

> **Lead Summary:** **ദോഹ: **ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ. മുഹമ്മദ്​ ഈസ അന്തരിച്ചു.

## Article Content

**ദോഹ: **ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ. മുഹമ്മദ്​ ഈസ അന്തരിച്ചു.

ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്​ച പുലർച്ചെ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ്​.

ഖത്തറിലെ പ്രശസ്​തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ്​ ജനറൽ മാനേജറും ​ഖത്തർ കെ.എം.സി.സി സീനിയർ വൈസ്​ പ്രസിഡൻറും നിരവധി സംഘടനകളു​ടെ ഭാരവാഹിയുമാണ്​ ഇദ്ദേഹം.

ഫുട്​ബാൾ സംഘാടകനും മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ കാലും ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ്​ വിടവാങ്ങൽ.

1976ൽ തൻെറ 19ാം വയസ്സിൽ കപ്പൽ കയറി ഖത്തറിലെത്തി പ്രവാസ ജീവിതത്തിന്​ തുടക്കം കുറിച്ച മലയാളികളുടെ സ്വന്തം ഈസക്ക പ്രവാസത്തിൻെറ അരനൂറ്റാണ്ടിലേക്ക്​ പ്രവേശിക്കവെയാണ്​ ബുധനാഴ്​ച മരണപ്പെടുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/269617/malayali-businessman-qatar-passed-away)