മസ്‌കത്ത്: (gcc.truevisionnews.com) വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദ് വിലായത്തില്‍ മലകയറ്റത്തിനിടെ വീണ് ഒരാള്‍ക്ക് പരുക്കേറ്റു.
സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി റെസ്‌ക്യൂ ടീം സംഭവ സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.
പരുക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
#hiker #injured #fall #climbing #mountain #Muscat